12:55pm 13 November 2026
NEWS
പുതുവത്സരം: ഡിസംബർ 31-ന് ലുസൈൽ സിറ്റിയിൽ കുടുംബങ്ങൾക്ക് മാത്രം വെടിക്കെട്ട് ആഘോഷം
31/12/2025  11:21 AM IST
nila
പുതുവത്സരം: ഡിസംബർ 31-ന് ലുസൈൽ സിറ്റിയിൽ കുടുംബങ്ങൾക്ക് മാത്രം വെടിക്കെട്ട് ആഘോഷം

ദോഹ:ഡിസംബർ 31-ന് ലുസൈൽ ട്രെയിലിൽ സംഘടിപ്പിക്കുന്ന വെടിക്കെട്ട് ആഘോഷങ്ങൾ കുടുംബങ്ങൾക്ക് മാത്രമായിരിക്കും എന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർ അധികൃതർ നിർദേശിച്ച മാർഗങ്ങൾ മാത്രം പിന്തുടർന്ന് പാർക്കിംഗ് മേഖലകളിലേക്ക് എത്തണമെന്ന് നഗര ഭരണകൂടം അഭ്യർത്ഥിച്ചു.
നിർദ്ദിഷ്ടമല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പിഴക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നിർദേശങ്ങൾ നൽകിയത്.കഴിഞ്ഞ വർഷം ലുസൈലിൽ നടന്ന പുതുവത്സര വെടിക്കെട്ട് ആഘോഷങ്ങൾ ചരിത്രമായി മാറിയിരുന്നു. 3,865 വെടിക്കെട്ടുകൾ ഡ്രോണുകൾ വഴി പ്രയോഗിച്ച്, ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു. റെക്കോർഡിനായി ആവശ്യമായ 3,204 വെടിക്കെട്ടുകളുടെ കുറഞ്ഞ പരിധിയെ മറികടന്നാണ് ലുസൈൽ ഈ നേട്ടം കൈവരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img